മേയറോട് ആദരവും സ്‌നേഹവുമെന്ന് സുരേഷ് ഗോപി; പ്രശംസിച്ച് തൃശൂർ മേയർ

  1. Home
  2. Trending

മേയറോട് ആദരവും സ്‌നേഹവുമെന്ന് സുരേഷ് ഗോപി; പ്രശംസിച്ച് തൃശൂർ മേയർ

suresh-gopi-


പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എംകെ വർഗീസും. തൃശൂർ അയ്യന്തോളിൽ നടന്ന കോർപ്പറേഷൻറെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിൻറെ ഉദ്ഘാടന ചടങ്ങിനിടെയാണ് മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയത്. തൻറെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തൻറെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു.  

മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും  അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.  മേയർ-സുരേഷ് ഗോപി അടുപ്പത്തിന് എതിരെ സിപിഐ രംഗത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. തുടർന്ന് പ്രസംഗിച്ച മേയറും സുരേഷ് ഗോപിയെ പ്രശംസിച്ചു. തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയർ എംകെ വർഗീസ് പറഞ്ഞു.