മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനം; കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി

  1. Home
  2. Trending

മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനം; കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി

sureesh gopi


കേന്ദ്ര സഹമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന പ്രചാരണം തള്ളി സുരേഷ് ഗോപി. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും സ്ഥാനം ഒഴിയുകയാണെന്ന വാർത്തകൾ തെറ്റാണെന്നും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഏറ്റെടുത്ത സിനിമ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ താരം പവദിയിൽ നിന്നും മാറി നിൽക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതുകൂടാതെ കാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോൾ പുറത്തുവന്ന മാധ്യമ വാർത്തകൾ എല്ലാം തെറ്റാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 'മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.