സുരേഷ് ഗോപി ഇന്ന് ഡൽഹിലേക്ക്; സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്, കാബിനറ്റ് മന്ത്രിയാകുന്നതിൽ ആശയകുഴപ്പം

  1. Home
  2. Trending

സുരേഷ് ഗോപി ഇന്ന് ഡൽഹിലേക്ക്; സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്, കാബിനറ്റ് മന്ത്രിയാകുന്നതിൽ ആശയകുഴപ്പം

suresh-gopi


സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങും.

നിലവില്‍ തലസ്ഥാനത്ത് തുടരുന്ന സുരേഷ് ഗോപി 12.30നുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനാണ് ആലോചന. അതേസമയം തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നത് മുന്‍നിര്‍ത്തിയായിരുന്നു സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. കേന്ദ്രമന്ത്രി പദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ട്.

നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങി സുരേഷ് ഗോപി പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ന് സത്യപ്രതിജ്ഞയുണ്ടാവും. തൃശൂരിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്‌കാരികം, ടൂറിസം, സിനിമ വകുപ്പുകളില്‍ ഏതെങ്കിലും ലഭിക്കാനാണ് സാധ്യത.