15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; നാല് പേർ അറസ്റ്റിൽ

  1. Home
  2. Trending

15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; നാല് പേർ അറസ്റ്റിൽ

Police


15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. മാന്നാർ സ്വദേശിയായ കലയെയാണ് (20) വർഷങ്ങൾക്ക് മുൻപ് കാണാതായത്. രണ്ട് മാസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തിയത്. നാല് പേരെ പൊലീസ ്അറസ്റ്റ് ചെയ്തു.

അഞ്ച് പേർ ചേർന്ന് കലയെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അഞ്ചാമത്തെ പ്രതിക്കായുളള അന്വേഷണം തുടർന്ന പൊലീസ് വിവരം പുറത്തറിയിച്ചിരുന്നില്ല. ഇതുവരെയായിട്ടും അഞ്ചാമനെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കല താമസിച്ചിരുന്ന സ്ഥലത്തുത്തന്നെ കൊന്ന് കുഴിച്ച് മൂടിയെന്നും വിവരമുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം സംഭവം നടന്നെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തും.