എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല, കോടതിയിൽ അവധി അപേക്ഷ നൽകി

  1. Home
  2. Trending

എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല, കോടതിയിൽ അവധി അപേക്ഷ നൽകി

mv


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ ഇന്നും സ്വപ്ന സുരേഷ്  ഹാജരായില്ല. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വപ്ന അവധി അപേക്ഷ നൽകി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കേസ് ഏപ്രിൽ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളിൽ കേസ് പരിഗണിച്ചപ്പോൾ സ്വപ്നയ്ക്ക് കോടതിയിൽ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു. 

പ്രസ്തുത വിലാസത്തിൽ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ് സമൻസ് തിരിച്ചുവന്നത്. ഇതേ തുടർന്ന് വീണ്ടും സമൻസ് നൽകാൻ കോടതി പൊലീസിന് ചുമതല നൽകിയിരുന്നു. പൊലീസ് സമൻസ് നൽകിയതിനനുസരിച്ചാണ് സ്വപ്ന അഭിഭാഷകൻ മുഖേന അവധി അപേക്ഷ നൽകിയത്. രണ്ടാം പ്രതിയായ വിജേഷ് പിള്ളയ്ക്ക് കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചു എങ്കിലും ഇത്തവണ അവധി  നൽകുകയായിരുന്നു. 
മുഖ്യമന്ത്രി  പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലിനെ തുടർന്നാണ് ഗോവിന്ദൻ അപകീർത്തി കേസ് നൽകിയിരുന്നത്.