ബിജെപിയോടുള്ള മധുര പ്രതികാരം; മഹുവ മൊയിത്ര വീണ്ടും പാര്‍ലമെന്റിലേക്ക്

  1. Home
  2. Trending

ബിജെപിയോടുള്ള മധുര പ്രതികാരം; മഹുവ മൊയിത്ര വീണ്ടും പാര്‍ലമെന്റിലേക്ക്

mehabuba


പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര. തുടക്കം മുതല്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. ഒടുവില്‍ പാര്‍ലമെന്റില്‍ നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കി.

രാജകുടുംബത്തില്‍ നിന്നുള്ള അമൃത റോയിക്കെതിരെ മത്സരിച്ച മഹുവ പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ലോക്‌സഭയില്‍ നിന്നും പുറത്താക്കിയും റെയ്ഡുകളിലൂടെയും മറ്റും തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഗൂഢാലോചനയ്ക്കുള്ളതായിരിക്കും തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു മഹുവ.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു മഹുവയെ ബിജെപി പുറത്താക്കിയത്. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്സ് പാനല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.