കണ്ണൂരില്‍ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

  1. Home
  2. Trending

കണ്ണൂരില്‍ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

pig


കണ്ണൂര്‍: ജില്ലയില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ നൂറോളം പന്നികളെ കൊന്നൊടുക്കും.

നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.