യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

  1. Home
  2. Trending

യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

rape


യൂണിഫോം തയ്ക്കുന്നതിന് അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവുശിക്ഷ.
ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കാളിദാസ നഗര്‍ സ്വദേശി രാജനെയാണ് ശിക്ഷിച്ചത്.കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതി വിലയിരുത്തുകയും ചെയ്തു.പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഷെമീറിനെ കോടതി അഞ്ച് വര്‍ഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. 50000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി.

പെണ്‍കുട്ടിയെ പ്രതി സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനത്തെപ്പറ്റി അറിഞ്ഞിട്ടും വിവരം പൊലീസില്‍ അറിയിക്കാതിരുന്ന, രണ്ടും മൂന്നും പ്രതികളായ പ്രധാന അധ്യാപികക്കും  മാനേജര്‍ക്കും 25000 രൂപ വീതം പിഴ ശിക്ഷയും വിധിച്ചു.