താനൂർ അപകടം: ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ അറസ്റ്റിൽ

  1. Home
  2. Trending

താനൂർ അപകടം: ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ അറസ്റ്റിൽ

boat


താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറിസ്റ്റിൽ. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ ആണ് അറസ്റ്റിലായത്. ഇതോടെ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിൽ ദിനേശൻ പിന്നീട് ഒളിവിൽ പോകുകകയായിരുന്നു.