സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ്; അധ്യാപകന് സസ്പെൻഷൻ

  1. Home
  2. Trending

സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ്; അധ്യാപകന് സസ്പെൻഷൻ

siddaramaiah


കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സൗജന്യ വാ​ഗ്ദാനങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അധ്യാപകന് സസ്പെൻഷൻ. നിരവധി സൗജന്യങ്ങൾ നൽകുന്നത് സംസ്ഥാനത്തെ കൂ‌ടുതൽ കടബാധ്യതയിലേക്ക് തള്ളിവിടുമെന്നും അധ്യാപകൻ അഭിപ്രായപ്പെട്ടു. എസ്എം കൃഷ്ണയുടെ കാലത്ത് 3590 കോടിയായിരുന്നു കടം. ധരം സിങ്ങിന്റെ കാലത്ത് 15365 കോടിയും കുമാരസ്വാമിയുടെ കാലത്ത് 3545 കോടിയും യെദി‌‌യൂരപ്പയുടെ കാലത്ത് 25653 കോടിയും സദാനന്ദ ​ഗൗഡയു‌ടെ കാലത്ത് 9464 കോടിയും ഷെട്ടറുടെ കാലത്ത് 13464 കോടിയും ആയിരുന്നെങ്കിൽ സിദ്ധരാമയ്യയുടെ കാലത്ത് 242000 കോടിയായിരുന്നെന്നും ഇയാൾ കുറിപ്പിൽ ആരോപിച്ചു.

പോസ്റ്റ് ശ്രദ്ധയിൽപ്പെ‌ട്ടതോടെ അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്തു. കർണാടക സിവിൽ സർവീസ് ചട്ടപ്രകാരം അധ്യാപകൻ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിക്കാൻ പാടിലെന്ന് ചിത്രദുർ​ഗ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ രവിശങ്കർ റെഡ്ഡി പറഞ്ഞു. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലേറിയതിന് പിന്നാലെ പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാ​ഗ്ദാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു അധ്യാപകന്റെ പോസ്റ്റ്. 

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നോട്ട്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സിദ്ധരാമയ്യ സത്യപ്രസിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിനെത്തിയിരുന്നു.