കേരളത്തിൽ താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും

  1. Home
  2. Trending

കേരളത്തിൽ താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും

temperature


സംസ്ഥാനത്ത് ചൂട് തുടരുന്നു. ഈ ദിവസങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരും. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം. 

അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും കൂടും. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു.