കോഴിക്കോട് ബസ്‌ ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രിക്കാരൻ മരിച്ചു

  1. Home
  2. Trending

കോഴിക്കോട് ബസ്‌ ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രിക്കാരൻ മരിച്ചു

accident kozhikode


കോഴിക്കോട് ബസ്‌ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രിക്കാരൻ മരിച്ചു. മാവൂർ സ്വദേശി അർജുൻ സുധീറാണ് (37) മരിച്ചത്. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ് മാവൂർ കൽപ്പള്ളിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട ബസ് റോഡ് അരികിൽ ഉണ്ടായിരുന്ന പാടത്തേക്ക് മറഞ്ഞു വീഴുകയായിരുന്നു. ക്രൈൻ ഉപയോഗിച്ച് ഉയർത്തിയ ബസിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തു. ബസുമായി കൂട്ടിയിടിച്ച് സുധീറിന്റെ ഇലക്ട്രിക് സ്‌കൂട്ടർ പൂർണമായും നശിച്ചു. ബസിലുണ്ടായിരുന്ന പത്തു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.  റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.