ജമ്മുകാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തു; യുപി സ്വദേശികളായ തീർത്ഥാടകർ അടക്കം നാല് പേർ കൊല്ലപ്പെട്ടു

  1. Home
  2. Trending

ജമ്മുകാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തു; യുപി സ്വദേശികളായ തീർത്ഥാടകർ അടക്കം നാല് പേർ കൊല്ലപ്പെട്ടു

jammu kashmir attack


ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ്. ഇവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റാണ്.

ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക്  നിർദേശം നൽകിയതായും ജമ്മു കശ്മീർ ലഫ്.ഗവർണർ അറിയിച്ചു.

ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു.ഇന്നലെ വൈകിട്ടോടെയാണ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തത്.