തലശേരി ഇരട്ടക്കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു

  1. Home
  2. Trending

തലശേരി ഇരട്ടക്കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു

thalaserry murder


തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

തലശേരി ഇരട്ടക്കൊലക്കേസില്‍ ഇതുവരെ 7 പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുശേഷം മൂന്നാം പ്രതി സന്ദീപിനൊപ്പം ബാബു പാറായി എത്തിയത് പിണറായി കമ്പൗണ്ടര്‍ഷോപ്പ് മേഖലയില്‍. സഞ്ചരിച്ച ഓട്ടോയും ആയുധവും ഒളിപ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ വാഹനം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു.

അതേസമയം കേസില്‍ രാഷ്ട്രീയ ആരോപണം സജീവമാക്കി കോണ്‍ഗ്രസ്. രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ ജീവനെടുത്ത കേസിലെ മുഴുവന്‍ പ്രതികളും സിപിഐഎം അനുഭാവികള്‍ തന്നെയെന്ന് ആരോപണം. പ്രധാന പ്രതി ബാബു പാറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞ കേസിലെ പ്രതിയെന്നും ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്.