തലസ്ഥാനത്ത് ലീഡ് തിരിച്ച് പിടിച്ച് ശശി തരൂർ; ആത്മവിശ്വാസത്തിൽ യു.ഡി.എഫ്

  1. Home
  2. Trending

തലസ്ഥാനത്ത് ലീഡ് തിരിച്ച് പിടിച്ച് ശശി തരൂർ; ആത്മവിശ്വാസത്തിൽ യു.ഡി.എഫ്

SASI


സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ വ്യക്തമായ മുന്നേറ്റം നടത്തിയ രാജീവ് ചന്ദ്രശേഖരൻ ഇപ്പോൾ പിന്നിലാണ്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരിച്ച് പി‍ടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ തിരമേഖലയിലെ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ മുതൽ വ്യക്തമായ മുൻതൂക്കം നിലനിർത്തുന്നു. 

. ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പിന്നീട് ഉടനീളം രാജീവ് ചന്ദ്രശേഖറിന് വ്യക്തമായ മേൽകൈ ഉണ്ടായിരുന്നു. അവസാന ഘട്ടം തിരമേഖലയിലെ വോട്ടുകൾ തരൂരിനെ പിന്തുണച്ചു.