എക്സിറ്റ് പോളിൽ വിശ്വാസമില്ല; തികഞ്ഞ ആത്മവിശ്വാസമെന്ന് തരൂർ

  1. Home
  2. Trending

എക്സിറ്റ് പോളിൽ വിശ്വാസമില്ല; തികഞ്ഞ ആത്മവിശ്വാസമെന്ന് തരൂർ

sasi tharoor


തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ തോല്‍ക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. അതിനാല്‍ എക്സിറ്റ് പോളുകള്‍ കാര്യമാക്കേണ്ടെന്നും തരൂര്‍ പറഞ്ഞു. 

എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ തോൽക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.

പക്ഷേ ഒരു ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബൂത്തിൽ ഇരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഇല്ലെന്ന പരാതി കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കേട്ടിട്ടുണ്ട്. ചില പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ഉണ്ട് എന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.