ആ ‘ബുൾഡോസർ നീതി’ ഇവിടെ വേണ്ട; പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം

  1. Home
  2. Trending

ആ ‘ബുൾഡോസർ നീതി’ ഇവിടെ വേണ്ട; പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം

 kharge and modi


പഴയ ക്രിമിനൽ നിയമങ്ങൾ എടുത്തുകളഞ്ഞു പുതിയ മൂന്നു ക്രിമിനൽ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. കഴിഞ്ഞ ലോക്സഭയിലെ 146 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ‌് ചെയ്തുകൊണ്ടു നിർബന്ധിതമായി പാസാക്കിയതാണു പുതിയ ക്രിമിനൽ നിയമങ്ങളെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

അതിനെ ‘ബുൾഡോസർ നീതി’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ പാർലമന്ററി സംവിധാനത്തിൽ അത്തരം നടപടികൾ അനുവദിക്കില്ലെന്നും എക്സിൽ കുറിച്ചു. അതേസമയം, പുതിയ നിയമങ്ങൾ 99 ശതമാനവും പഴയ നിയമങ്ങളുടെ കോപ്പിയടിയാണെന്നും അവയിൽ വേണ്ട ഭേദഗതികൾ വരുത്തിയാൽ മതിയായിരുന്നല്ലോ എന്നുമായിരുന്നു കോൺഗ്രസ് നേതാവും എംപിയുമായ പി. ചിദംബരത്തിന്റെ പ്രതികരണം. 

പുതിയ നിയമസംഹിതയുമായി ബന്ധപ്പെട്ടു നിയമ വിദഗ്ധർ മുന്നോട്ടുവച്ച വിമർശനങ്ങളിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നും ചിദംബരം ആരോപിച്ചു.