ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക

  1. Home
  2. Trending

ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക

jd vance  


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിഅമേരിക്ക. ഇത് അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വാൻസിന്റെ ഈ പ്രതികരണം. ശാന്തരാകാൻ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ ഇടപെടാൻ പോകുന്നില്ലെന്നും ഇരു രാജ്യങ്ങളോടും ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ലെന്നും സംഘർഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും വാൻസ് പറഞ്ഞു.