72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രം

  1. Home
  2. Trending

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രം

gulf news


എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നാഷണൽ മീഡിയാ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 ഓളം സിനിമകളാണ് ഇത്തവണ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. മലയാള സിനിമയ്ക്ക് വലിയ നേട്ടമാണ് ഇത്തവണയും പുരസ്കാരപ്പട്ടികയിലുള്ളത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡ് താരം കാർത്തിക് ആര്യൻ മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. 'ഫെമിനിച്ചി ഫാത്തിമ'യാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

യാമി ഗൗതം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാഷ്ട്രീയ ത്രില്ലർ ചിത്രം 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ അണിനിരന്ന സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി' (Kalki 2898 AD) മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

'അജയന്റെ രണ്ടാം മോഷണം' (ARM) എന്ന ചിത്രത്തിലെ 'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിലൂടെ മലയാളി താരം വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ ദൃശ്യമികവിന് ഷെഹനാദ് ജലാൽ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള 'ഭദ്രകാളി നാടകം' പ്രത്യേക ജൂറി പരാമർശം നേടി.

തമിഴ് സിനിമയ്ക്കും ഇത്തവണ വലിയ പുരസ്കാര തിളക്കമുണ്ട്. ധനുഷ് സംവിധാനവും അഭിനയവും നിർവ്വഹിച്ച 'റായൻ' മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. കാർത്തിയും അരവിന്ദ് സ്വാമിയും തകർത്തഭിനയിച്ച 'മെയ്യഴകൻ' (ശബ്ദ മിശ്രണത്തിന് സുരേഷ് ജി), ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' എന്നിവയ്ക്ക് പ്രത്യേക ജൂറി പരാമർശമുണ്ട്. 'ക്യാപ്റ്റൻ മില്ലർ' ദേശീയ-സാമൂഹിക മൂല്യങ്ങളുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടി. 'അമരൻ' എന്ന ചിത്രത്തിലൂടെ ജി.വി. പ്രകാശ് കുമാർ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും, രാജ്‌കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.