നടിയുടെ പരാതി; നടൻ മണിയൻ പിള്ള രാജുവിനെതിരെ കേസ്

  1. Home
  2. Trending

നടിയുടെ പരാതി; നടൻ മണിയൻ പിള്ള രാജുവിനെതിരെ കേസ്

maniyanpilla


നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്.