അരിക്കൊമ്പൻ്റെ ആക്രമണം വീണ്ടും; വാഹനം ആക്രമിച്ച് അരിയും പഞ്ചസാരയും കഴിച്ചു

  1. Home
  2. Trending

അരിക്കൊമ്പൻ്റെ ആക്രമണം വീണ്ടും; വാഹനം ആക്രമിച്ച് അരിയും പഞ്ചസാരയും കഴിച്ചു

arikomban


പൂപ്പാറ തലക്കുളത്ത് വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിലൂടെ പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന ആക്രമിച്ചു . വാഹനത്തിൽ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. 

തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് അരിക്കൊമ്പൻ ആക്രമിച്ചത്. പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. ആനയെ കണ്ടതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെട്ടു