'ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്; ആഭ്യന്തര സുരക്ഷ ഉറപ്പാക്കാക്കേണ്ട പൊലീസുകാരുടെ തനി നിറം പുറത്ത് കാണിക്കാൻ'; അൻവർ എം.എൽ.എ

  1. Home
  2. Trending

'ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്; ആഭ്യന്തര സുരക്ഷ ഉറപ്പാക്കാക്കേണ്ട പൊലീസുകാരുടെ തനി നിറം പുറത്ത് കാണിക്കാൻ'; അൻവർ എം.എൽ.എ

PV ANWAR


 


പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾ കോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നെന്നും അൻവർ പറഞ്ഞു. മന്ത്രിമാരുടെ ഫോൺകോൾ എ‍ഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ചില പൊലീസുകാരുടേത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. നവകേരള സദസിനിടെ എസ്പി ശശിധരൻ പതിനൊന്നോളം കേസുകൾ പാർട്ടിക്കാർക്കെതിരെ ചുമത്തി. പാവപ്പെട്ട ഡിവൈഎഫ്ഐക്കാരെ ജയിലിലിട്ടു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്.

പ്രതിപക്ഷ നേതാവിനെതിരെ താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. തന്നെ കേരളീയ പൊതുസമൂഹത്തിൽ വിശ്വാസം ഇല്ലാതവനാക്കി. ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആർ. അജിത്കുമാർ. അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്തികൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അൻവർ പറഞ്ഞു.