ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽ കുടുങ്ങി; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

  1. Home
  2. Trending

ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽ കുടുങ്ങി; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

accident


ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽ കുടുങ്ങി. അപകടത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഒഡിഷയിലെ കെ‌ഞ്ചാർ ജില്ലയി‌ൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാത 520ൽ സഞ്ചരിക്കവെ ഛമ്പു എന്ന സ്ഥലത്തുവെച്ച് രണ്ട് ട്രക്കുകൾക്കിടയിൽ അകപ്പെട്ട് കാർ പൂർണമായും തകരുകയായിരുന്നു.

ട്രക്കിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അമിത വേഗത്തിൽ തൊട്ടുപിന്നാലെ വരികയായിരുന്ന കാർ, ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി. കാറിന് തൊട്ടു പിന്നാലെ അമിത വേഗത്തിൽ വരികയായിരുന്ന മറ്റൊരു ട്രക്ക് കാറിന്റെ പിന്നിലേക്കും ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.

ഒരു കുടുംബത്തിലെ ആറ് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിന്റെ തീവ്രതയിൽ ആറ് പേരും തൽക്ഷണം മരിച്ചു.