മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സി.പി.എം നേതാവ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

  1. Home
  2. Trending

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സി.പി.എം നേതാവ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

sasi


മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വെള്ളനാട് ശശിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. ശശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ആത്മരക്ഷാർത്ഥമാണ് മുള്ളൻപ്പന്നിയെ തല്ലിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദമെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് നിസ്സാരമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ വനംവകുപ്പിന് ശശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. പഞ്ചായത്ത് ഓഫീസിന് സമീപം കണ്ട മുള്ളൻപ്പന്നിയെ ശശിയുടെ നേതൃത്വത്തിൽ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെടുന്ന ജീവിയെ കൊലപ്പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് കോടതിയുടെ കർശന നിലപാട് വന്നിരിക്കുന്നത്.