കേരളത്തിലെ സമ്പത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സർക്കാർ; ധനമന്ത്രി

  1. Home
  2. Trending

കേരളത്തിലെ സമ്പത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സർക്കാർ; ധനമന്ത്രി

k n balagopal


കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സർക്കാരാണെന്ന് ധനമന്ത്രി. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.

ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗോപാൽ പറയുന്നു. കേരളം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇടപെട്ടിരുന്നു. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തേണ്ടിവരുമോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.