ചങ്ങല അഴിഞ്ഞു പോയി, മൂവാറ്റുപുഴ ന​ഗരത്തിൽ ഇറങ്ങിയ വളർത്തു നായ കുട്ടികളെ ഉൾപ്പെടെ കടിച്ചു; നായയുടെ ഉടമയ്ക്കെതിരെ കേസ്

  1. Home
  2. Trending

ചങ്ങല അഴിഞ്ഞു പോയി, മൂവാറ്റുപുഴ ന​ഗരത്തിൽ ഇറങ്ങിയ വളർത്തു നായ കുട്ടികളെ ഉൾപ്പെടെ കടിച്ചു; നായയുടെ ഉടമയ്ക്കെതിരെ കേസ്

dog


നഗരത്തില്‍  ഇറങ്ങിയ വളർത്തുനായ എട്ടിൽ അധികം പേരെ കടിച്ചു. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ ഇവിടേക്ക് നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ  ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍, ആക്രമിച്ചത് വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്ന്  നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു.

നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി. നായയുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒമ്പതുപേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയിൽ പോയി മടങ്ങി വരുകയായിരുന്ന കുട്ടികൾക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണമുണ്ടായത്.