ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം; അതാണ് യുഡിഎഫിൻ്റെ കരുത്ത്: കെ സുധാകരൻ

  1. Home
  2. Trending

ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം; അതാണ് യുഡിഎഫിൻ്റെ കരുത്ത്: കെ സുധാകരൻ

sudhakaran press meet


ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും സുധാകരൻ വ്യക്തമാക്കി. മകളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ തലവൻ ഇപ്പോൾ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നുവെന്നും മുഖ്യമന്ത്രിയെ കെ സുധാകരൻ പരിഹസിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടിയുടെ ഭാഗമായാണ് വീണക്കെതിരായ കേസ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ പിണറായി എന്നേ അകത്തുപോയേനെയെന്ന് സുധാകരൻ പറഞ്ഞു. എത്ര കേസുകളുണ്ട് ഇ ഡിക്കു അന്വേഷിക്കാൻ, അതെന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.