ചക്രവാതച്ചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, ശക്തമായ മഴക്ക് സാധ്യത, 4 ജില്ലയിൽ യെല്ലോ അലർട്ട്

  1. Home
  2. Trending

ചക്രവാതച്ചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, ശക്തമായ മഴക്ക് സാധ്യത, 4 ജില്ലയിൽ യെല്ലോ അലർട്ട്

RAIN TN


കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

24/08/2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
25/08/2024 : കണ്ണൂർ, കാസർഗോഡ്
26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
28/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.