ലോഡിറക്കുന്നതിലെ തർക്കം; യുവാവിനെ മർദ്ദിച്ച സി.ഐ.റ്റി.യുക്കാർക്കെതിരെ കേസെടുത്തു

  1. Home
  2. Trending

ലോഡിറക്കുന്നതിലെ തർക്കം; യുവാവിനെ മർദ്ദിച്ച സി.ഐ.റ്റി.യുക്കാർക്കെതിരെ കേസെടുത്തു

CITUഎടപ്പാളിൽ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസ്. സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കും. അനധികൃതമായി ലോഡ് ഇറക്കിയതിനെത്തുടർന്ന് ഉണ്ടായ പ്രശ്‌നമാണെന്നാണ് സംഭവത്തിൽ സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ(23) ആണ് പരിക്കേറ്റത്. സിഐടിയുക്കാർ ആക്രമിക്കാൻ പിന്തുടർന്നപ്പോൾ ഭയന്നോടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റതെന്നാണ് തൊഴിലാളിയുടെ ആരോപണം. ഇരുകാലുകളും ഒടിഞ്ഞ ഫയാസ് ചികിത്സയിലാണ്. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളാണ് അക്രമത്തിന് ഇരയായത്.