മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം പൂർത്തിയായി; അമിത് ഷാക്ക് അഭ്യന്തരം, പ്രതിരോധം രാജ്‌നാഥിന്, ധനകാര്യ മന്ത്രിയായി നിര്‍മല സീതാരാമൻ

  1. Home
  2. Trending

മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം പൂർത്തിയായി; അമിത് ഷാക്ക് അഭ്യന്തരം, പ്രതിരോധം രാജ്‌നാഥിന്, ധനകാര്യ മന്ത്രിയായി നിര്‍മല സീതാരാമൻ

MODI


 

മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.


ധനകാര്യ മന്ത്രിയായി നിര്‍മല സീതാരാമനും റെയിൽവെ മന്ത്രിയായി അശ്വിനി വൈഷ്‌ണവും തുടരും. ശിവ്‌രാജ് സിങ് ചൗഹാനാണ് കേന്ദ്ര കൃഷി മന്ത്രി. മനോഹർ ലാൽ ഖട്ടാര്‍ നഗരവികസനം , ഊർജ്ജം എന്നീ മന്ത്രാലയങ്ങളെ നയിക്കും. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. 

ആകെ 71 പേരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ ചുമതല സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നിട്ടില്ല. ധനമന്ത്രാലയത്തിൽ നിന്ന് നിര്‍മല സീതാരാമൻ മാറുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നുണ്ട്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിക്കും ജോര്‍ജ്ജ് കുര്യനും ചുമതലകൾ എന്താവുമെന്നതും പ്രധാന ചോദ്യമാണ്. കേവല ഭൂരിപക്ഷത്തിൽ നിര്‍ണായകമായ ജെഡിയു, ടിഡിപി