ആന എഴുന്നള്ളിപ്പ്; ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും: കെ രാജന്‍

  1. Home
  2. Trending

ആന എഴുന്നള്ളിപ്പ്; ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും: കെ രാജന്‍

pooram


 

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല.പൂരത്തിന്‍റെ  എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട  കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നത്.ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്.

പൂരം അതിന്‍റെ  എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ  അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ ഒന്നാം തീയതി വനം മന്ത്രി എത്തിച്ചേരും. പൂരം പ്രൗഢഗംഭീരമായ രീതിയിൽ നടത്താൻ ഏതറ്റം വരെയും പോകും.മുഖ്യമന്ത്രി തന്നെ ഉന്നത തല യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി