തിരുവനന്തപുരത്ത് പോരാട്ടം ഇഞ്ചോട് ഇഞ്ച്; കേരളത്തിൽ യുഡിഎഫിന് മേൽക്കൈ

  1. Home
  2. Trending

തിരുവനന്തപുരത്ത് പോരാട്ടം ഇഞ്ചോട് ഇഞ്ച്; കേരളത്തിൽ യുഡിഎഫിന് മേൽക്കൈ

election


ലോക്സാഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്ത്. 7 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ യുഡിഎഫ് ആറിടത്ത്  മുന്നിൽ.  തിരുവനന്തപുരത്ത് എൻ.ഡി.എയും യു.ഡി.എഫും ഇഞ്ചോട് ഇഞ്ച് പോരാട്ടം.  ശുഭ പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ. തോൽക്കാൻ വേണ്ടി ആരും മത്സരിക്കുന്നില്ലെന്നും മികച്ച പ്രകടനം കാഴ്ച വച്ചെന്നും എൽഡിഎഫ് സ്ഥാനാർഥി. ആശങ്കയുണ്ടാകേണ്ട സാഹചര്യമില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു

കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വലിയ വിജയ പ്രതീക്ഷയാണുള്ളത്. കേരളത്തില്‍
ആറു സീറ്റുകള്‍ വരെ കിട്ടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷക്ക് മങ്ങലുണ്ടാകുമെന്നും ഇടതു പക്ഷ മുന്നണി നാമാവശേഷമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരിൽ താമര വിരിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ബിജെപി ഓർഡർ ചെയ്ത കേക്ക് കച്ചവടക്കാർക്ക് ഉപകാരപ്പെടും. തൃശ്ശൂരിൽ എൽഡിഎഫിന് വിജയം ഉറപ്പാണ്. തൃശ്ശൂരിലെന്നല്ല കേരളത്തിൽ ഒരിടത്തും താമര വിരിയില്ലെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ വോട്ട് എണ്ണൽ ആരംഭിച്ചു. ഫല സൂചന അൽപ്പ സമയത്തിനകം