പൗരത്വ നിയമഭേദഗതി നിയമത്തിൽ നിന്നും സർക്കാർ ഒരടി പിന്നൊട്ടില്ല; പ്രധാനമന്ത്രി
പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം. മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബാരക്ക്പൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് ഉറപ്പുകളാണ് മോദി ബംഗാൾ ജനതയ്ക്ക് നൽകിയത്. മതത്തിൻ്റെ പേരിൽ സംവരണം അനുവദിക്കില്ല. പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയില്ല. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി റദ്ദാക്കില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്നും മോദി പറഞ്ഞു.