രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല; വിമർശിച്ച് ഹൈക്കോടതി

  1. Home
  2. Trending

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല; വിമർശിച്ച് ഹൈക്കോടതി

hc


 രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്‍മാര്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു