കേരള സർക്കാർ അദ്യം ജനങ്ങളുടെ ദുരിതം തീർക്കണം, എന്നിട്ട് ഹമാസിനെ രക്ഷിക്കാം ; ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയൽ

  1. Home
  2. Trending

കേരള സർക്കാർ അദ്യം ജനങ്ങളുടെ ദുരിതം തീർക്കണം, എന്നിട്ട് ഹമാസിനെ രക്ഷിക്കാം ; ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയൽ

cpm


ഹമാസ്, ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ അനുകൂലമായി നിലപാടെടുത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് കത്തോലിക്കാ മുഖപത്രം.  കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളിൽ ഒന്നായ ഹമാസിനെ പിന്തുണയ്ക്കുന്നതിനെയാണ് ദീപിക പത്രം വിമർശിച്ചിരിക്കുന്നത്. മാസങ്ങളോളം മുടങ്ങിയ ക്ഷേമപെൻഷൻ കാത്തിരിക്കുന്നത് 55 ലക്ഷം പാവങ്ങളാണ്. ആയിരക്കണക്കിന് കർഷകർക്ക് നെല്ലിൻറെ വില കിട്ടാതായിട്ട് നാളുകളായി. റബ്ബർ കർഷകരും ബുദ്ധിമുട്ടിലാണ് തുടങ്ങിയ പരാമർശങ്ങൾ ദീപികയുടെ എഡിറ്റോറിയൽ ഉണ്ട്.

ഈ കഴിഞ്ഞ ജനുവരിയിൽ കേരളത്തിൻറെ പൊതു കടം ഒമ്പത് പോയിൻറ് 3 .9 ലക്ഷം  കോടിയായി.  ഇത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ്.മ്യാൻമറിൽ  രണ്ടാംതരം പൗരത്വത്തിന് പോലു അർഹതയില്ലാത്ത റോഹിംഗ്യ മുസ്ലിങ്ങൾ പതിനായിരക്കണക്കിന് അധികം കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് അധികം പേർ അഭയാർത്ഥികളായി. ഒരു ഐക്യദാർഢ്യവും നിങ്ങൾ പ്രകടിപ്പിച്ചില്ല എന്നും ദീപിക പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ലക്ഷക്കണക്കിന് അഫ്ഗാൻ മുസ്ലീങ്ങൾ ഇന്നും പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിലൊന്നും ഒരു കേരള ഐക്യദാർഢ്യവും സംഘടിപ്പിച്ചിട്ടില്ല എന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ ദുരിതങ്ങൾ തീർത്തിട്ടും മതി അതിർത്തി കടന്നുള്ള പിന്തുണ എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്