അവൾക്കൊപ്പം' ഹാഷ്ടാഗ് IFFKയുടെ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്തയച്ച് സംവിധായകൻ ടി. ദീപേഷ്

  1. Home
  2. Trending

അവൾക്കൊപ്പം' ഹാഷ്ടാഗ് IFFKയുടെ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്തയച്ച് സംവിധായകൻ ടി. ദീപേഷ്

iffk


നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ, 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ടി. ദീപേഷ് സാംസ്കാരിക മന്ത്രി സജി ചെറിയാന് കത്തയച്ചു. ഈ മാസം 12 മുതൽ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.

"ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് കേസിൽ പ്രതിയാവാനും വിചാരണ നേരിടാനും, ഒപ്പം നടിയെ ഹൃദയത്തോട് ചേർത്തുപിടിക്കാനും സർക്കാർ കാണിച്ച ഇച്ഛാശക്തി എടുത്തു പറയേണ്ടതാണ്," ടി. ദീപേഷ് കത്തിൽ പറയുന്നു. സർക്കാർ മേൽക്കോടതിയെ സമീപിക്കുമെന്നും, ഈ പോരാട്ടത്തിൽ ഓരോ മലയാളിയും അതിജീവിതയോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'അവൾക്കൊപ്പം' കൂട്ടായ്മ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും.