'നിലാവ് കുടിച്ച സിംഹങ്ങൾ'; ഐ.എസ്.ആർ.ഒ മുൻ ചെയർമാനെതിരെ ഗുരുതര ആരോപണങ്ങളുമായി സോമനാഥിന്റെ ആത്മകഥ

  1. Home
  2. Trending

'നിലാവ് കുടിച്ച സിംഹങ്ങൾ'; ഐ.എസ്.ആർ.ഒ മുൻ ചെയർമാനെതിരെ ഗുരുതര ആരോപണങ്ങളുമായി സോമനാഥിന്റെ ആത്മകഥ

somanath


ഐഎസ്ആർഒ ചെയർമാനായി താൻ എത്തുന്നതു തടയാൻ മുൻ ചെയർമാൻ കെ.ശിവൻ ശ്രമിച്ചിരുന്നുവെന്ന് എസ്.സോമനാഥ്. ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന പുസ്തകത്തിൽ സോമനാഥ് പറയുന്നത്. ഇതിനൊടകം തന്നെ സ്വമനാഥിന്റെ ആത്മകഥ ചർച്ചയായി കഴിഞ്ഞു. വിസ്എസ്‍സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയർന്ന കെ.ശിവൻ തന്‍റെ കരിയറിന്‍റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു വെന്ന് സ്വമനാഥ് ആത്മകഥയിൽ ആരോപിക്കുന്നു.

പിന്നീട് പലഘട്ടത്തിൽ അദ്ദേഹം ബുദ്ധിമുട്ടിച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.ബി.എൻ. സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നു സോമനാഥ് പറയുന്നു. ചന്ദ്രയാൻ ദൗത്യം പരാജയപ്പെടാൻ കാരണം പലനിർണ്ണായക പരീക്ഷണങ്ങളും നടത്താതിരുന്നതാണ്. പല നിർണായക ദൗത്യങ്ങളിലും കെ.ശിവന്‍റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളിൽ സോമനാഥ് പറയുന്നു.