ലോഡ് സ്വന്തം പണിക്കാരെ വച്ച് ഇറക്കി; സി.ഐ.റ്റി.യുക്കാർ വളഞ്ഞിട്ട് തല്ലി, ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ യുവാവിന്റെ കാലുകളൊടിഞ്ഞു

  1. Home
  2. Trending

ലോഡ് സ്വന്തം പണിക്കാരെ വച്ച് ഇറക്കി; സി.ഐ.റ്റി.യുക്കാർ വളഞ്ഞിട്ട് തല്ലി, ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ യുവാവിന്റെ കാലുകളൊടിഞ്ഞു

CITU

എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടി യുവാവിന്റെ കാലുകളൊടിഞ്ഞ സംഭവത്തിൽ വെളിപ്പെടുത്തലുമായി കരാറുകാരൻ. നടന്നത് ക്രൂരമർദനമാണെന്ന് കരാറുകാരൻ സുരേഷ്. 

സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാർ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവർ മർദനം തുടർന്നതായും സുരേഷ് പറഞ്ഞു.