ലോറിയുടെ യാത്ര മലിന ജലം റോഡില്‍ ഒഴുക്കി; 25,000 രൂപ പിഴ ചുമത്തി അധികൃതര്‍

മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച ലോറിയെ കാസര്‍കോട് നഗരസഭാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് നഗരത്തിലാണ് സംഭവം. ടി എൻ 51 എ ജെ 3530 നമ്ബര്‍ ലോറിയാണ് പിടിയിലായത്.
കാസര്‍കോട് നഗരസഭ പരിധിയില്‍ വച്ച് ഈ ലോറി എൻഫോഴ്‍സ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് 25,000 രൂപ പിഴ ചുമത്തി. മുനിസിപല്‍ സെക്രടറി സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.
പബ്ലിക് ഹെല്‍ത് ഇൻസ്‌പെക്ടര്‍ ആശാ മേരി, സാനിറ്റേഷൻ വര്‍കര്‍മാരായ സുധി, അബൂബകര്‍, പീതാംബരൻ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.