മാന്നർ കൊലപാതകം; അനിൽ ഇസ്രയേലിൽ തന്നെയുണ്ട്; നോട്ടീസും വാറൻ്റും പുറപ്പെടുവിക്കാൻ പൊലീസ്

  1. Home
  2. Trending

മാന്നർ കൊലപാതകം; അനിൽ ഇസ്രയേലിൽ തന്നെയുണ്ട്; നോട്ടീസും വാറൻ്റും പുറപ്പെടുവിക്കാൻ പൊലീസ്

MANNAR KALA DEATH


 
 മാന്നർ കൊലപാതകത്തിൽ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട് രേഖകൾ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്. മൂന്നുമാസമായി ഇയാൾ ഇസ്രായേലിൽ തന്നെയുണ്ടെന്ന് പരിശോധനയിൽ പൊലീസിന് വ്യക്തമായി. അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും.

പതിനഞ്ച് വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന പൊലീസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് മാസം മുമ്പാണ് അനിൽ ഇസ്രയേലിലേക്ക് പോയത്. അനിലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ അനിൽ ഇസ്രയേലിൽ ആശുപത്രിയിലാണെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.