ചിട്ടി പിടിച്ച പണം നൽകിയില്ല; യുവാവ് ആത്മഹത്യ ചെയ്തു, സഹകരണ സംഘത്തിന് മുന്നിൽ പ്രതിഷേധം

  1. Home
  2. Trending

ചിട്ടി പിടിച്ച പണം നൽകിയില്ല; യുവാവ് ആത്മഹത്യ ചെയ്തു, സഹകരണ സംഘത്തിന് മുന്നിൽ പ്രതിഷേധം

death


 

ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം. ബാങ്ക് പ്രസിഡന്റിന്റെ പേരെഴുതി ആത്മഹത്യ ചെയ്ത തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. 

ബാങ്ക് പ്രസിഡണ്ട് ജയകുമാറിനെതിരെയാണ് ആരോപണം. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ജയകുമാർ എന്ന് എഴുതിയിരുന്നു. ബാങ്ക് പ്രസിഡൻറ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ ബിജുകുമാറിന് ലഭിക്കാനുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കടക്കം പല തവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പണം നൽകിയില്ലെന്നാണ് ആരോപണം.ഇന്നലെ രാത്രിയോടെ ബിജു കുമാറിനെ വീടിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ബാങ്ക് മാനേജരുടെ അനാവസ്ഥ ആരോപിച്ച് ബന്ധുക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തുന്നത്.