മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകി; ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

  1. Home
  2. Trending

മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകി; ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

modiമൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’’ – മോദി എക്സിൽ കുറിച്ചു. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 2014ൽ 3,71,784 വോട്ടുകളും (പോൾ ചെയ്തവയിൽ 36.14% വോട്ടുകൾ) 2019ൽ 4,79,505 വോട്ടുകളുമാണ് (പോൾ ചെയ്തവയിൽ 45.2% വോട്ടുകൾ) ആണ് ലഭിച്ചത്