ഡൽഹിയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ആതിഷിക്കൊപ്പം അഞ്ച് മന്ത്രിമാരും അധികാരമേല്‍ക്കും
ഡൽഹിയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലളിതമായി നടത്തുന്ന ചടങ്ങില്‍ ആതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇതിനിടെ,ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കെജ്രീവാളും സജീവമായി.
ബിജെപി കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഹരിയാനയിലെ ജനങ്ങള്‍ അതിന് പകരം ചോദിക്കുമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ കെജ്രീവാള്‍ പറഞ്ഞു. ഹരിയാനയില്‍ ആപ്പിന്‍റെ പിന്തുണയില്ലാതെ ആരും സര്‍ക്കാരുണ്ടാക്കില്ലെന്നും കെജ്രീവാള്‍ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് കെജ്രീവാള്‍ ഞായറാഴ്ച്ച ജന്തര്‍ മന്തറില്‍ ജനകീയ കോടതിയും സംഘടിപ്പിക്കും.