ബംഗ്ലാദേശില്‍ തുടരുന്ന പ്രതിസന്ധി; സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ബംഗ്ലാദേശില്‍ തുടരുന്ന പ്രതിസന്ധി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനം പൗരനെന്ന നിലയില്‍ നമ്മുടെ കടമകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
'1950കളില്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ അനിശ്ചിതത്വം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ നിലവിലെ ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. സ്വാതന്ത്ര്യം, സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള മുക്തി എന്നിവയുടെ മഹിമയറിയാതെ പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇവയുടെ മഹത്വമറിയാന്‍ പഴയ കഥകള്‍ ഓര്‍മയിലുണ്ടാകുന്നത് നല്ലതാണ്' - അദ്ദേഹം പറഞ്ഞു.