ഇൻസ്റ്റയിൽ ഫോട്ടോയിട്ടത് പിൻവലിച്ചില്ല ; വിദ്യാർത്ഥിക്ക് സിനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. ഇൻസ്റ്റയിൽ ഫോട്ടോ ഇട്ടത് ഇഷ്ട്ടപെട്ടില്ലെന്ന് പറഞ്ഞ് സിനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മര്‍ദ്ദനമേറ്റത്. മുഖത്തും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ സഫീര്‍ , അജ്‌നാസ് , നൗഷില്‍ എന്നിവര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ മുഹമ്മദ് റിഷാന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. നാളെ രേഖാ മൂലം പൊലീസില്‍ പരാതി നല്‍കുമെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു.