സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമം ഇന്നും സമരക്കാര്‍ തടഞ്ഞു

  1. Home
  2. Trending

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമം ഇന്നും സമരക്കാര്‍ തടഞ്ഞു

GANESH



സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമത്തിനിടെ ഇന്നും പ്രതിഷേധം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചിരുന്നെങ്കിലും മൂന്ന് അപേക്ഷകര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ സമരക്കാര്‍ ഇവരെ തടഞ്ഞു.
ടെസ്റ്റിനായി എത്തിയവരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകളുമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യ വാഹനത്തില്‍ ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകള്‍ എച്ച് ഇടുന്നതില്‍ പരാജയപ്പെട്ടു. ഇത് മൂന്നാം തവണയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകള്‍ എച്ച് ടെസ്റ്റില്‍ പരാജയപ്പെടുന്നത്.

സ്വന്തം വാഹനത്തിലാണ് അപേക്ഷകര്‍ എത്തിയത്. ഗേറ്റിനു മുന്നില്‍ കൂകിവിളിച്ച് സമരക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് തീരുമാനം. പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകളുടെ സംയുക്ത സമരസിമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്.