സ്വയം പ്രഖ്യാപിത ചാണക്യൻ സ്വയം വിരിച്ച വലയിൽ കുടുങ്ങി; അമിത് ഷായ്ക്കെതിരെ ജയറാം രമേശ്
അമിത് ഷായ്ക്കെതിരെ രൂക്ഷ പരിഹാസവുമായി ജയറാം രമേശ്. സ്വയം പ്രഖ്യാപിത ചാണക്യൻ സ്വയം വിരിച്ച വലയിൽ കുടുങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്‍റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷം രംഗത്ത് വന്നിരുന്നു.
ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ഒരു 'സ്വേച്ഛാധിപതി'യോട് കൈകോർക്കണോയെന്ന് ചിന്തിക്കമെന്നും ഉദ്ദവ് താക്കറെ പക്ഷം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത എൻഡിഎ സർക്കാർ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.