എസ്.എഫ്.ഐയെ തിരുത്തിയേ തീരു; ഇല്ലെങ്കിൽ സി.പി.എമ്മിന് ബാധ്യതയാവും; ബിനോയി വിശ്വം

  1. Home
  2. Trending

എസ്.എഫ്.ഐയെ തിരുത്തിയേ തീരു; ഇല്ലെങ്കിൽ സി.പി.എമ്മിന് ബാധ്യതയാവും; ബിനോയി വിശ്വം

binoy-viswam


എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രംഗത്ത്. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.പുതിയഎസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ  അർത്ഥം അറിയില്ല.ആശയത്തിന്‍റെ  ആഴം അറിയില്ല.കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം,  നേർവഴിക്ക് നയിക്കണം.തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും..

എസ്.എഫ്.ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു .കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.