ഇടുക്കിയിൽ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കമിതാക്കൾ

  1. Home
  2. Trending

ഇടുക്കിയിൽ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കമിതാക്കൾ

new born baby


ജനിച്ചയുടനെ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കമിതാക്കൾ. ഇടുക്കി കമ്പംമേട്ടിൽ വെച്ചാണ് മധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരാണ് ആൺ കുഞ്ഞിനെ കൊന്നത്. സാധുറാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാലതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിയത്.

ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരും കമ്പംമേട്ടിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്തമാസം ഇവരുടെ വിവാഹം നടക്കാനിരിക്കെയാണ് രണ്ടുപേർക്കും ഏഴാം തീയതി കുഞ്ഞു ജനിച്ചത്. വിവാഹത്തിനു മുൻപ് കുഞ്ഞ് ജനിച്ചാൽ കുടുംബത്തിൽനിന്നു പുറത്താക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് സാധുറാം പൊലീസിനോടു പറഞ്ഞു.

പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ദമ്പതിമാർ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. ദമ്പതികളുടെ കൂടെ ജോലി ചെയ്യുന്ന അഖ്‌ലാഖ് എന്നയാളുടെ ശാന്തിപുരത്തെ വീടിനു അടുത്തായാണ് ഇവർ  താമസിച്ചിരുന്നത്. അഖ്‌ലാഖിന്റെ വീടിന്റെ ശുചിമുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവിടെ വെച്ചായിരുന്നു പ്രസവവും കൊലപാതകവും ചെയ്തത്. അതിനുശേഷം മൃതദേഹം ദമ്പതികൾ താമസിക്കുന്ന വീട്ടിലേക്കു തിരികെക്കൊണ്ടുവന്നു.

രാവിലെ വീട്ടുടമ ഇവരെ ജോലിക്ക് കൊണ്ടുപോകുന്നതിനായി വന്നപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ഇവർ കരയുന്നത് കണ്ടത്. ഉടനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നുള്ള നഴ്സെത്തി പരിശോധിച്ചു. കുട്ടി മരിച്ചുവെന്ന് മനസ്സിലാക്കിയതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഇതിലാണ് കുഞ്ഞിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സത്യങ്ങൾ പുറത്തായി. കുഞ്ഞിനെ ഇടുക്കിയിൽത്തന്നെ മറവു ചെയ്തു.