പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു; മന്ത്രി ആർ ബിന്ദു

  1. Home
  2. Trending

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു; മന്ത്രി ആർ ബിന്ദു

BINDU


വടകരയിലെ ആർഎംപി നേതാവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പൊടെ കാണുന്ന മുന്നണിയായി യുഡിഎഫ് അധപതിച്ചു. ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉടനീളം കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

'രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളില്‍ മാറ്റം വരുത്തിയേ തീരൂ. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഈ അവസരത്തില്‍ തിരുത്തല്‍ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നില്‍ക്കേണ്ടത്.' ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.